ജയ്ശെ തീവ്രവാദി സജാദ് ദറിനെ സുരക്ഷാസേന വധിച്ചു
text_fieldsബരാമുള്ള: ജമ്മു കശ്മീരിൽ ജയ്ശെ മുഹമ്മദ് തീവ്രവാദി സജാദ് നവാബ് ദറിനെ വധിച്ചു. വടക്കൻ കശ്മീരിലെ ബരാമുള്ള ജില്ലയ ിലെ സോപൂരിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിലാണ് ദറിനെ വധിച്ചത്.
സോപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗുലാബാദി ൽ ഒളിവിൽ കഴിയുകയായിരുന്നു തീവ്രവാദികൾ. രഹസ്യ വിവരത്തെ തുടർന്ന് സേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു.
തീവ്രവാദികൾ വെടിവെച്ചതിന് പിന്നാലെ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. എ.കെ 47 റൈഫിൾ, 59 റൗണ്ട് വെടിയുണ്ട അടക്കമുള്ളവ പിടിച്ചെടുത്തതായി വടക്കൻ കശ്മീർ ഡി.ഐ.ജി സുലേമൻ ചൗധരി അറിയിച്ചു.
കഴിഞ്ഞ ദിവസം കേരൻ മേഖലയിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ അഞ്ച് തീവ്രവാദികളെ വധിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
